മാത്യു കുഴല്‍നാടന് മറുപടിയുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. സ്വത്തുവിവരം കുഴല്‍നാടനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് സി.വി വര്‍ഗീസിന്‍റെ പ്രതികരണം. സിപിഎമ്മിനെ നന്നാക്കാന്‍ കുഴല്‍നാടന്‍ ശ്രമിക്കേണ്ട. മാത്യു കയ്യിട്ടുവാരി സ്വത്ത് സമ്പാദിക്കുംപോലെ സിപിഎമ്മില്‍ ആരെയും അനുവദിക്കാറില്ലെന്നും സി.വി വര്‍ഗീസ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
സിപിഎമ്മിന്റെ ജില്ലാ െസക്രട്ടറിമാരും പ്രവര്‍ത്തകരും എങ്ങനെ ജീവിക്കണമെന്നത് സംബന്ധിച്ച് പാര്‍ട്ടിക്ക് നല്ല ധാരണയുണ്ട്. അദ്ദേഹത്തിന്റെ പാര്‍ട്ടി രാജ്യത്ത് ഒരു വഴിക്കെത്തിയിട്ടുണ്ടല്ലോയെന്നും സിപിഎമ്മിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടെന്നും സി.വി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
എകെജി സെന്റര്‍ ഇരിക്കുന്നത് പട്ടയം ലംഘിച്ച സ്ഥലത്താണെന്നും തനിക്കെതിെര ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറിമാര്‍ക്ക് കോടിക്കണക്കിന് സ്വത്തുണ്ടെന്നുമായിരുന്നു കുഴല്‍നാടന്റെ ആരോപണം. എറണാകുളം, ഇടുക്കി സെക്രട്ടറിമാര്‍ക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്ന് പറയാനാവുമോയെന്നും ഇവരുടെ സ്വത്ത് അന്വേഷിക്കുമോയെന്നും കുഴല്‍നാടന്‍ എം.വി ഗോവിന്ദനോട് ആവശ്യപ്പെട്ടിരുന്നു. ആരോപണം തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് നല്‍കണമെന്നും അദ്ദേഹം വെല്ലുവിളിച്ചിരുന്നു.
CV Varghese against Mathew Kuzhalnadan