arunkumar-sinha

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്ന സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് മേധാവി അരുണ്‍കുമാര്‍ സിന്‍ഹ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പൂലര്‍ച്ചയോടെയായിരുന്നു  അന്ത്യം. 1987 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ  സിന്‍ഹയുടെ നിര്യാണത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. വൈകിട്ട് ഡല്‍ഹിയിലാണ് സംസ്കാരം.

 

ഏറെക്കാലമായി അര്‍ബുദ രോഗത്തോട് പോരാടുമ്പോഴും കര്‍മമണ്ഡലത്തില്‍ സജീവമായിരുന്നു അരുണ്‍ കുമാര്‍ സിന്‍ഹ. നരേന്ദ്രമോദി പ്രധാനമന്തിയായ ശേഷം 2016ല്‍  എസ് പി ജി മേധാവിയായ സിന്‍ഹ ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലമിരുന്ന ഉദ്യോഗസ്ഥനാണ്. മേയില്‍ വിരമിച്ച് സിന്‍ഹയുടെ മികവ് കണക്കിലെടുത്ത് ഒരു വര്‍ഷം കൂടി കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയിരുന്നു. ഗുജറാത്ത് – രാജസ്ഥാന്‍  ചുമതലയുള്ള  ബിസ് എഫ് എഫ് ഐജിയായിരിക്കെ  പാക്കിസ്ഥാന്‍  കൈവശം വെച്ചിരുന്ന 500 ചതുര്ര ഏക്കര്‍ തിരിച്ചുപിടിച്ചതോടെയാണ് സിന്‍ഹ നരേന്ദ്രമോദിയുമായുള്ള ബന്ധം ഊഷ്മളമാകുന്നത്  . 

 

ബീഹാര്‍ സ്വദേശിയായ  സിന്‍ഹ കേരളത്തില്‍  ക്രമസമാധാന ചുമതലയില്‍ മികവ് തെളിയിച്ചതിന് ശേഷമാണ് കേന്ദ്രത്തിലെത്തിയത്. മാലദ്വീപ് പ്രസിഡന്‍് അബ്ദുള്‍ ഗയൂമിനെ വധിക്കാന്‍ ശ്രമിച്ച സൂത്രധാരനെ തിരുവന്തപുരത്ത് വെച്ച് പിടികൂടിയും സിന്‍ഹ താരമായി.  തിരുവനന്തപുരം , കൊച്ചി കമ്മീഷണറായിരുന്നു സിന്‍ഹ . വയനായ് മലപ്പുറം എസ് പിയായി മികവ് പുലര്‍ത്തി. ക്രമസമാധാന ചുമതലയുള്ള ഐജി, ഇന്‍ലിജന്‍സ് ഐജി ,  അഡ് മിനിസ്ട്രേഷന്‍ ഐജി , എന്നീ പദവികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  

 

സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്താമായിരുന്നെങ്കിലും തന്നെ ഒഴിവാക്കണമെന്ന് സിന്‍ഹ തന്നെ കേരള സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍  ലഭിച്ചിട്ടുള്ള സിന്‍ഹ കേരള പൊലീസിന്‍റെ ഭാഗമായി ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ മികവോടെ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  അനുസ്മരിച്ചു.  സിന്‍ഹക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ എച്ച് വെങ്കിടേഷ് ഐപിഎസിനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു

 

SPG chief Arun Kumar Sinha IPS passed away