Canada-India
ഖലിസ്ഥാന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ത്യ– കാനഡ ബന്ധം വഷളാവുന്നു. കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്ക് ബന്ധമെന്ന് ആരോപിച്ച് നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി.  ആരോപണം ഇന്‍റലിജന്‍സ് അന്വേഷിക്കുന്നതായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റില്‍ പറഞ്ഞു. ജൂണ്‍ 18നാണ് ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജര്‍ സറേയില്‍ കൊല്ലപ്പെട്ടത്.