ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് വെള്ളിമെഡല്‍. അഞ്ചാം അവസരത്തില്‍ കരിയറിലെ മികച്ച ദൂരമായ 6.63 മീറ്റര്‍ കണ്ടെത്തിയാണ് മെഡല്‍ നേട്ടം. 4 X 400 മീറ്റര്‍ മിക്സഡ് റിലേയില്‍ ഇന്ത്യയ്ക്ക് വെള്ളിമെഡല്‍. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയത് ശ്രീലങ്ക അയോഗ്യരായതോടെയാണ് മെഡല്‍ നേട്ടം.
സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയ്ക്ക് ഇരട്ടമെഡല്‍. വനിതകളുടെ മൂവായിരം മീറ്ററില്‍ പാരുള്‍ ചൗധരി വെള്ളിയും പ്രീതി വെങ്കലവും സ്വന്തമാക്കി. ബഹ്റൈന്റെ നിലവിലെ ലോകചാംപ്യന്‍ വിന്‍ഫ്രഡ് യാവിക്കാണ് സ്വര്‍ണം. ടേബിള്‍ ടെന്നിസ് വനിതാ ഡബിള്‍ഡില്‍ ഇന്ത്യ വെങ്കലും നേടി. സെമിയില്‍ സുതീര്‍ഥ മുഖര്‍ജി – അയ്ഹിക മുഖര്‍ജി സഖ്യം കൊറിയന്‍ ടീമിനോട് തോറ്റു. ടേബിള്‍ ടെന്നിസ് ഡബിള്‍ഡില്‍ ഇന്ത്യ മെഡല്‍ നേടുന്നത് ചരിത്രത്തിലാദ്യമാണ്.
സ്കേറ്റിങ്ങില്‍ ഇന്ത്യ രണ്ട് വെങ്കലം കൂടി നേടി. പുരുഷ– വനിതാ ടീമിനങ്ങളിലാണ് മെഡല്‍നേട്ടം. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ പി.ടി.ഉഷയുടെ റെക്കോര്‍ഡിനൊപ്പമെത്തിയ വിദ്യ രാംരാജ് ഫൈനലിലെത്തി. 1984ല്‍ ലോസലഞ്ചസ് ഒളിംപിക്സില്‍ ഉഷ സ്ഥാപിച്ച റെക്കോര്‍ഡിനൊപ്പമാണ് വിദ്യയെത്തിയത്. പതിമൂന്ന് സ്വര്‍ണവും 23 വെള്ളിയും 24 വെങ്കലവും നേടി ടീം ഇന്ത്യ 4ാം സ്ഥാനത്താണ് ഇപ്പോള്‍.
India's Ancy Sojan Edappilly in action during the Women's Long Jump Final
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.