വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സംഘം എത്തി. തലപ്പുഴ കമ്പമല എസ്റ്റേറ്റ് പാടികളിലാണ് അഞ്ചംഗ സായുധ മാവോയിസ്റ്റ് സംഘം എത്തിയത്. വൈകിട്ട് ആറരയോടെ എത്തിയ സംഘം അരമണിക്കൂറോളം പാടികളിലെ തൊഴിലാളികളുമായി സംസാരിച്ചു. പൊലീസ് സ്ഥാപിച്ച സി.സി.ടി.വി. തകർത്ത സംഘം പാടികളിൽ നോട്ടീസും പതിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് മാവോയിസ്റ്റ് സംഘം കമ്പമലയിൽ എത്തുന്നത്. 

 

കഴിഞ്ഞമാസം 28ന് കമ്പമല വനവികസന കോർപ്പറേഷൻ ഓഫീസ് അടിച്ചുതകർത്ത് സംഘമാണ് പാടികളിലും എത്തിയത് എന്നാണ് സൂചന. പൊലീസിന്റെ സായുധസേന വിഭാഗമായ തണ്ടർബോൾട്ടിന്റെ ഉൾപ്പെടെ പരിശോധന നടക്കുന്നതിനിടയാണ് മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിൽ വീണ്ടുമെത്തിയത്.

 

maoist gang again reached at wayanad kambamala 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.