rain-04

TAGS

 

ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ചുവരെ കേരളത്തില്‍ അനുഭവപ്പെട്ടത് പേമാരി. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ 82 ശതമാനം അധികം മഴയാണ് അഞ്ചുദിവസത്തില്‍ പെയ്തിറങ്ങിയത്. ഏറ്റവും കനത്ത മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയില്‍. അതേസമയം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷക്കാലത്ത് സംസ്ഥാനത്ത് മഴകുറഞ്ഞതായും കാലാവസ്ഥാ വകുപ്പിന്‍റെ കണക്കുകള്‍ പറയുന്നു.  

 

തിരുവനന്തപുരത്ത് ഒക്ടോബര്‍ ആദ്യ നാലു ദിവസം പെയ്ത മഴയുടെ സ്വഭാവമിതായിരുന്നു. നിറുത്താതെ പെയ്തമഴ പലപ്പോഴും അതിതീവ്രമായി.  പുഴകളും തോടുകളും കരകവിഞ്ഞു പ്രധാന സംഭരണികളെല്ലാം തുറന്നുവിടേണ്ടിവന്നു. ഈ കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ലഭിക്കേണ്ടത് 35 മീല്ലീമീറ്റര്‍ മഴയാണ്. 276 ശതമാനം അധികം മഴകിട്ടിയതായി കാലാവസ്ഥാ വകുപ്പ് പറയുന്നു. സാധാരണ നിലയില്‍ ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ മഴ കുറവായിരിക്കും.48 മീല്ലീമീറ്റര്‍ മഴയാണ് ഈ കാലയളവില്‍ സംസ്ഥാനത്ത് ലഭിക്കേണ്ടത്. ഇത്തവണ 88.2 മില്ലീമീറ്റര്‍ മഴ പെയ്തു. പ്രതീക്ഷിച്ചതിനെക്കാള്‍ 82 ശതമാനം അധികമാണിത്. 

 

തിരുവനന്തപുരത്തിന് പുറമെ പത്തനംതിട്ട, ആലപ്പുഴ , കോട്ടയം ,  എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ സാധാരണയെക്കാള്‍ വളരെ കൂടുതല്‍മഴ ലഭിച്ചു. വറ്റിക്കൊണ്ടിരുന്ന ഇടുക്കിസംഭരണിയിലേക്ക്  നീരൊഴുക്ക് നേരിയ രീതിയില്‍  വര്‍ദ്ധിക്കാനും ഒക്ടോബര്‍ ആദ്യആഴ്ചയിലെ മഴ സഹായിച്ചു. ഇടുക്കിയില്‍ 38 ശതമാനം അധികം മഴ രേഖപ്പെടുത്തി. 

 

കാവര്‍ഷക്കാലത്ത് മഴകുറയുകയും അതിന് ശേഷം മഴ കനക്കുകയും ചെയ്യുന്ന രീതിയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. തെക്കുപടിഞ്ഞാറന്‍മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത്  34 ശതമാനം മഴ കുറയുകയാണ് ഉണ്ടായത്. വയനാട്ടില്‍ 55, ഇടുക്കിയില്‍ 54 ശതമാനം വീതമാണ് മഴയുടെ കുറവുണ്ടായത്. പത്തുജില്ലകളില്‍മണ്‍സൂണ്‍ നന്നെ കുറഞ്ഞു. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ മാത്രമാണ് കാലവര്‍ഷം  സാധാരണ നിലയില്‍ കിട്ടിയതെന്നും കാലാവ്സഥാ വകുപ്പിന്‍റെ കണക്കുകള്‍വ്യക്തമാക്കുന്നു.  

 

kerala excess rain