വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്‍റ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂർ ഷുഹൈബ് വധ കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. ആകാശിന്റെ പേരിൽ രണ്ടാമത് ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ തുടർന്നാണ് ജയിൽ മോചനം. കാപ്പ ചുമത്താനുള്ള കുറ്റം ആകാശ് ചെയ്തിട്ടില്ലെന്നാണ് സമിതിയുടെ കണ്ടെത്തൽ.ആകാശിനെതിരെ കാപ്പ ചുമത്തിയ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ പരാതിയിലാണ് ഉപദേശക സമിതി തീരുമാനം എടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.