ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോഴിക്കോട്ടെ വ്യവസായിയുടെ മൂന്നുകോടി തട്ടിയതിന് പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമെന്ന് കണ്ടെത്തല്‍. തട്ടിപ്പുസംഘത്തിലെ കണ്ണികള്‍ മഹാരാഷ്ട്ര, ബംഗാള്‍ എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നു. ഇവര്‍ സംസ്ഥാനത്ത് വ്യാപക തട്ടിപ്പുനടത്തിയെന്നും സൈബര്‍ പൊലീസിന്റെ അന്വേഷണത്തില്‍ തെളിഞ്ഞു. സംസ്ഥാനത്ത് നാലുപേര്‍ കൂടി തട്ടിപ്പിനിരയായെന്ന് കണ്ടെത്തിയെങ്കിലും ഇവര്‍ പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. സമാനരീതിയാണ് തട്ടിപ്പിന് സംഘം അവലംബിച്ചെതന്നും പൊലീസ് പറയുന്നു. ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ കോഴിക്കോട്ടെ വ്യാപാരിയില്‍ നിന്ന് മൂന്ന് കോടി രൂപയാണ് സംഘം തട്ടിയെടുത്തത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Delhi based fraudsters behind Crypto case in Kerala, says cyber police
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ