vd-satheesan
  • ‘ഗുണനിലവാരമില്ലാത്ത ചാത്തന്‍ മരുന്നുകള്‍ നല്‍കുന്നത് അഴിമതിക്ക്’
  • ‘മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിഞ്ഞാണ് ക്രമക്കേട്’
  • ‘സപ്ലൈകോയും കെഎസ്ആര്‍ടിസിയുടെ വഴിയേ, അവശ്യസാധനങ്ങളില്ല’

മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ കാലാവധി കഴിഞ്ഞ ചാത്തന്‍ മരുന്നുകള്‍ വിതരണം ചെയ്തെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. 26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്നുനല്‍കിയെന്ന സിഎജി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിഞ്ഞാണ് ക്രമക്കേടെന്നും നിഷ്പക്ഷ ഏജന്‍സി അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കമിഴ്ന്നു വീണാല്‍ കാല്‍പണം എന്നാണ് സര്‍ക്കാരിന്റെ രീതിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സപ്ലൈകോയും കെഎസ്ആര്‍ടിസിയുടെ വഴിയേ, അവശ്യസാധനങ്ങളില്ല. മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയ്ക്ക് മാസം 6.67 ലക്ഷം രൂപ ചെലവിടുന്നു. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടാന്‍ 12 പേരെ നിയമിച്ചിരിക്കുന്നു എന്നും അദ്ദേഹം  പറഞ്ഞു. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ പണമില്ലാത്ത സര്‍ക്കാരിന്റെ ധൂര്‍ത്താണ് കേരളീയം. പ്രതിപക്ഷം കേരളീയവുമായി സഹകരിക്കില്ല. അമേരിക്കയില്‍ പിരിവുനടത്തിയതിന്റെ കണക്കുപോലും സര്‍ക്കാര്‍ വച്ചിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. 

VD Satheesan about CAG report