കാസര്‍കോട് കാഞ്ഞങ്ങാട്ടുവച്ച് മാവേലി എക്സ്പ്രസ് ട്രാക്ക് മാറിക്കയറി. ട്രാക്കില്‍ മറ്റ് ട്രെയിന്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ട മാവേലി എക്സ്പ്രസ് വന്നത് നടുവിലെ പാളത്തില്‍. ഒന്നും രണ്ടും പ്ലാറ്റ്ഫോമിന്റെ മധ്യ ഭാഗത്ത് നിര്‍ത്തിയിട്ട ട്രെയിനിലേക്ക് കയറി പറ്റാന്‍ യാത്രക്കാര്‍ പാടു പെട്ടു. സാങ്കേതിക തകരാറാണ് ട്രെയിന്‍ പ്ലാറ്റ്ഫോം മാറി വരാന്‍ കാരണമെന്നാണ് അധികൃതരുടെ മറുപടി. ഒടുവില്‍ 5 മിനിറ്റ് അധിക സമയം നിര്‍ത്തി മുഴുവന്‍ യാത്രക്കാരെയും കയറ്റിയ ശേഷമാണ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടത്. ഇന്നലെ വൈകിട്ട് 6.45ന് ആണ് സംഭവം.
മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് ആണ് പാളം മാറി നടുവിലെ പാളത്തിലൂടെ സ്റ്റേഷനിലേക്ക് പ്രവേശിച്ചത്. പോയിന്റ് ഫെയ്ല്‍ ആയതാണ് ട്രെയിന്‍ ട്രാക്ക് മാറാന്‍ കാരണമെന്നാണ് റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കിയത്. മുഴുവന്‍ യാത്രക്കാരും കയറിയെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് ട്രെയിന്‍ സ്റ്റേഷന്‍ വിട്ടത്. ഗുരുതരമായ സാങ്കേതിക പിഴവാണ് ഇന്നലെ സംഭവിച്ചതെന്നാണ് വിലയിരുത്തല്‍.
Maveli express track changed Kasaragod Kanhangad