New Delhi: A man exercises in a park amid dense smog near the India Gate in New Dellhi, Saturday, Nov. 4, 2023. Delhi-NCR region is winessing smog amid a surge in farm fires and unfavourable weather conditions leading to a spike in the air pollution levels. (PTI Photo/Kamal Singh) (PTI11_04_2023_000062A)

ഡല്‍ഹിയില്‍ അന്തരീക്ഷം ഗുരുതരാവസ്ഥയില്‍ തന്നെ. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികില്‍സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചു. പ്രൈമറി ക്ലാസുകളിലെ അവധി വെള്ളിയാഴ്ച വരെ നീട്ടി. ഡല്‍ഹി ഗ്യാസ് ചേംബറില്‍ പിടയുന്നു. വായുനിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും അഞ്ഞൂറിനടുത്ത്. മാസ്ക് ഇല്ലാതെ പുറത്തിറങ്ങിയാല്‍ തൊണ്ടയെരിച്ചിലും തൊണ്ടയടപ്പും. കണ്ണിനും വലിയ അസ്വസ്ഥതകള്‍. മാസ്കും കണ്ണടയും ധരിക്കാതെ പുറത്തിറങ്ങുന്നത് സാധ്യമല്ലാത്ത അവസ്ഥ. 

 

ഡല്‍ഹിയില്‍ പ്രൈമറി ക്ലാസുകള്‍ വെള്ളിയാഴ്ച വരെ അവധി നീട്ടി. ആറുമുതല്‍ 12 വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഗണിക്കണമെന്നും വിദ്യാഭ്യാസമന്ത്രി അതിഷി പറഞ്ഞു. മലിനീകരണം തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. അതിനിടെ, പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ കാര്‍ഷിക അവശിഷ്ടം കത്തിക്കുന്നത് തടയാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കര്‍ഷകര്‍ തടഞ്ഞുവച്ചു. ബലംപ്രയോഗിച്ച് ഉദ്യോഗസ്ഥനെക്കൊണ്ടുതന്നെ അവശിഷ്ടം കത്തിച്ചു.

 

മുഖ്യമന്ത്രി ഭഗവന്ത് മാന്‍ തന്നെ സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തു. ഭാരത് കിസാന്‍ യൂണിയനെന്ന കര്‍ഷക സംഘടനയിലെ അംഗങ്ങളാണ് ഇവരെന്നാണ് നിഗമനം. 

 

Air Pollution: Delhi shuts primary classes till Diwali as air quality plummets in NCR