Commuters make their way along a street amid heavy smoggy conditions in New Delhi on November 13, 2023. Delhi regularly ranks among the most polluted major cities on the planet, with a melange of factory and vehicle emissions exacerbated by seasonal agricultural fires. (Photo by Sajjad HUSSAIN / AFP)

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും ഉയര്‍ന്നു. വിലക്കും നിരോധനവും ലംഘിച്ചു ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും പടക്കം പൊട്ടിച്ചതാണ് സ്ഥിതി മോശമാകാന്‍ കാരണം. വായുമലിനീകരണം രാഷ്ട്രീയ വിവാദത്തിലേക്ക് നീങ്ങുകയാണ്.

 

കഴിഞ്ഞ ദിവസം മഴ പെയ്തതോടെ മെച്ചപ്പെട്ട വായുനിലവാരം  ദീപാവലി ആഘോഷത്തോടെ വീണ്ടം മോശമായിരിക്കെയാണ്. വായുനിലവാര സൂചിക ചിലയിടത്ത് അഞ്ഞൂറിന് മുകളില്‍ കടന്നു. കരോള്‍ബാഗ്, ലാജ്പത് നഗര്‍, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം എന്നിവിടങ്ങളില്‍ മലിനീകരണം രൂക്ഷമാണ്. പലയിടങ്ങളിലും പുക മൂടിയിരിക്കുകയാണ്.  സുപ്രീംകോടതി  കര്‍ശനമായി ഇടപെട്ടതോടെ പഞ്ചാബിലെയും ഹരിയാനയിലെയും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഭാഗികമായി അവസാനിച്ചിരുന്നു .  എന്നാല്‍ സുപ്രീംകോടതിയുടെയും സര്‍ക്കാരിന്‍റെ  വിലക്ക് മറികടന്ന ഇന്നലെ വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ചതാണ് വായുമലനീകരണം ഇത്രയും ഗുരതരമാക്കിയത്.  വായു നിലവാരം മോശമായതില്‍ ബിജെപിക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. പടക്കങ്ങള്‍ പൊട്ടിക്കാന്‍ ബിജെപി നേതാക്കള്‍ ജനങ്ങള്‍ പ്രോല്‍സാഹിപ്പിച്ചുവെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് ആരോപിച്ചു. 

 

ബിജെപി അധികാരത്തിലിരിക്കുന്ന ഉത്തര്‍പ്രദേശിലും ഹരിയാനയിലും വ്യാപകമായി പടക്കം പൊട്ടിച്ചത് ഡല്‍ഹിയില്‍ മലീനീകരണം രൂക്ഷമാക്കിയെന്നും ഡല്‍ഹി സര്‍ക്കാര്‍ ആരോപിക്കുന്നു. പടക്കങ്ങള്‍ പൊട്ടിക്കുന്നത തടയേണ്ട പൊലീസും നോക്കി നിന്നുവെന്നാണ് വിമര്‍ശനം  . ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ താപനില താഴ്ന്നു തുടങ്ങി. ശൈത്യത്തിലേക്ക് പോകുന്നതോട വായുമലിനീകരണം കൂടുതല്‍ രൂക്ഷമാവും  ദീപാവലിക്ക് ശേഷമുള്ള സാഹചര്യം വിലയിരുത്തി വാഹനനിയന്ത്രണം അടക്കം ഏര്‍പ്പെടുത്തുന്നതില്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനമെടുക്കും.

 

Delhi Air Pollution: Air quality deteriorates to 'poor' after Diwali celebrations amidst firecracker ban