muvattupuzhamurdernew-06
  • കൊല്ലപ്പെട്ടത് ബിഹാര്‍ സ്വദേശികള്‍
  • ഒപ്പമുണ്ടായിരുന്ന ഒഡീഷക്കാരന്‍ സുഹൃത്തിനായി തിരച്ചില്‍
  • ഡോഗ് സ്ക്വാഡ് പരിശോധന തുടരുന്നു

മൂവാറ്റുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ സുഹൃത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കൊല്ലപ്പെട്ടവരുടെ മൊബൈല്‍ ഫോണുകളും കഴുത്ത് മുറിക്കാന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്താനായില്ലെന്നും പൊലീസ് വെളിപ്പെടുത്തി. ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പ്രതി ഇത് നശിപ്പിക്കുകയോ ഒപ്പം കൊണ്ടുപോവുകയോ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. റൂറൽ എസ്പി വിവേക് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കൊല്ലപ്പെട്ടവരുടെ മൃതദേഹം പോസ്റ്റ്​മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റും. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡിന്‍റെ പരിശോധന പുരോഗമിക്കുകയാണ്. ഫൊറൻസിക്, വിരലടയാള വിദഗ്ധരും പരിശോധന നടത്തും.വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

ബിഹാര്‍ സ്വദേശികളായ മോഹന്തോ, ദീപാങ്കർ എന്നിവരെ ഇന്നലെ ഉച്ചകഴിഞ്ഞാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശി ഗോപാല്‍ മാലിക്കിനായാണ് പൊലീസ് തിരച്ചില്‍ തുടരുന്നത്.  ഇന്നലെ രാവിലെ മുതൽ ഇയാളെ കാണാനില്ലെന്ന് നാട്ടുകാരും സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കി. ഇയാള്‍ ട്രെയിന്‍ കയറിപ്പോയതായുള്ള വിവരങ്ങളെ തുടര്‍ന്ന് അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 

 

Forensic team to visit Muvattupuzha murder place