• ഒക്ടോബറിലെ പെന്‍ഷന്‍ ഈ മാസം 30നകം നല്‍കും
  • 'കെഎസ്ആര്‍ടിസിക്ക് സഹായം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയല്ല'

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങിയത് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിമൂലമെന്ന് ചീഫ് സെക്രട്ടറി. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും ഒക്ടോബറിലെ പെന്‍ഷന്‍ ഈ മാസം മുപ്പതിനകം വിതരണം ചെയ്യുമെന്നും അദ്ദേഹം ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയല്ല. എങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാറുണ്ടെന്നും സഹായം വിതരണം ചെയ്യാറുണ്ടെന്നും ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ഗതാഗത സെക്രട്ടറിയും ഓണ്‍ലൈന്‍ വഴി കോടതിയില്‍ ഹാജരായിരുന്നു. ഈ മാസം മുപ്പതിനകം പെന്‍ഷന്‍ വിതരണം ചെയ്തില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും വീണ്ടും ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെ തുടര്‍ന്ന് കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹാജാരാകാനായി നേരത്തെ കോടതി ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ചീഫ് സെക്രട്ടറി ഹാജരായിരുന്നില്ല. കേരളീയത്തിന്‍റെ തിരക്കുള്ളതിനാല്‍ ഹാജരാകാന്‍ കഴിയില്ലെന്നായിരുന്നു സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

 

KSRTC pension will be distribute by Nov 30