സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക്. 2020ലെ ബാങ്കിങ് റെഗുലേഷന്‍ ഭേദഗതി നിയമപ്രകാരം സഹകരണ സംഘങ്ങള്‍ പേരിനൊപ്പം ബാങ്ക്, ബാങ്കര്‍, ബാങ്കിങ് എന്നീ വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ഇത് ലംഘിച്ച് ചില സഹകരണസംഘങ്ങള്‍ പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കുന്നതായും അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം സംഘങ്ങള്‍ക്ക് ബാങ്കിങ്ങിന് ആര്‍.ബി.ഐ ലൈസന്‍സ് നല്‍കിയിട്ടില്ല. ഈ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കില്ലെന്ന് കാണിച്ച് റിസര്‍വ് ബാങ്ക് പത്രപ്പരസ്യമിറക്കി.
Co-operative Societies should not add 'Bank' to the name: Reserve Bank