പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്കുള്ള സര്‍ക്കാര്‍ സ്ബ്സിഡി തുടരും. ഇതിനായി സർക്കാർ പ്രതിവർഷം 403 കോടിരൂപയെങ്കിലും വൈദ്യുതി ബോര്‍ഡിന് നൽകണം. ഇത് എങ്ങനെ നല്‍കണമെന്നത് സംബന്ധിച്ച മാര്‍ഗരേഖ ഊര്‍ജ–ധനകാര്യ സെക്രട്ടറിമാര്‍ ചേര്‍ന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. തുടര്‍ന്ന് മന്ത്രിസഭയുടെ അംഗീകാരത്തോടെയാകും ഉത്തരവ്. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്കുള്ള സര്‍ക്കാര്‍ സ്ബ്സിഡി തുടരാന്‍ സര്‍ക്കാര്‍തലത്തില്‍ ധാരണയായി. 77 ലക്ഷം ഉപഭോക്താക്കള്‍ക്ക് നിരക്കിളവ് തുടര്‍ന്നും ലഭ്യമാക്കാന്‍ പ്രതിവര്‍ഷം 403 കോടിരൂപയെങ്കിലും സര്‍ക്കാര്‍ വൈദ്യുതി ബോര്‍ഡിന് നല്‍കേണ്ടിവരും. ഇത് എങ്ങനെ നല്‍കണമെന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഊര്‍ജവകുപ്പ് സെക്രട്ടറി ധനകാര്യ സെക്രട്ടറിക്ക് നല്‍കും. ധനവകുപ്പിന്റെയും മന്ത്രിസഭയുടെയും അംഗീകാരത്തിന് ശേഷമാകും തുടര്‍നടപടികള്‍. പ്രത്യേക അക്കൗണ്ട് രൂപീകരിച്ച് സബ്സിഡി തുക കൈമാറാനാണ് ആലോചന.
ഉപയോക്താക്കളില്‍ നിന്ന് കെഎസ്ഇബി പിരിക്കുന്ന വൈദ്യുതി തീരുവ, നവംബര്‍ ഒന്നുമുതല്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള ഈ ഉത്തരവാണ് പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്കുള്ള സര്‍ക്കാര്‍ സ്ബ്സിഡി അനിശ്ചിത്വത്തിലാക്കിയത്. ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനമനുസരിച്ചായിരുന്നു ഉത്തരവ്. ഉപയോക്താക്കളില്‍ നിന്ന് തീരുവ ഇനത്തില്‍ പിരിച്ചെടുക്കുന്ന 1200 കോടി രൂപയില്‍ നിന്നാണ് സബ്സിഡിയും പെന്‍ഷന്‍ ഫണ്ടും വൈദ്യുതി ബോര്‍ഡ് കണ്ടെത്തിയിരുന്നത്.
പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ ആദ്യ 40 യൂണിറ്റിന് 35 പൈസയും 41മുതല്‍ 120 വരെ യൂണിറ്റിന് 50 പൈസയുമായിരുന്നു ബ്സിസിഡി. ഫിക്സഡ് ചാർജിലും പ്രതിമാസം 20 രൂപ സബ്സിഡി നൽകിയിരുന്നു. ഈ ഉപയോക്താക്കളുടെ ബില്ലില്‍ സര്‍ക്കാര്‍ സബ്സിഡി പ്രത്യേകം കാണിച്ചായിരുന്നു നിരക്കിളവ് നല്‍കിയിരുന്നത്.
Subsidy will continue for those who consume up to 120 units of electricity per month