aluva-child-parents-23
  • 'അസ്ഫാക്കിനെ അധികനാള്‍ ജയിലില്‍ കഴിയാന്‍ അനുവദിക്കരുത്'
  • അഞ്ചുവയസുകാരിയുടെ അമ്മ മനോരമ ന്യൂസിനോട്
  • 'വധശിക്ഷ നടപ്പാക്കുന്ന ദിവസമേ മകളുടെ ആത്മാവിന് ശാന്തി ലഭിക്കൂ
  • മകള്‍ക്കും തങ്ങള്‍ക്കും നീതി ലഭിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവ്

 

അസ്ഫാക്കിനെ ഉടന്‍ തൂക്കിലേറ്റണമെന്ന് കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ അമ്മ മനോരമ ന്യൂസിനോട്. അസ്ഫാക്കിനെ അധികനാള്‍ ജയിലില്‍ കഴിയാന്‍ അനുവദിക്കരുത്. വധശിക്ഷ നടപ്പാക്കുന്ന ദിവസമേ മകളുടെ ആത്മാവിന് ശാന്തി ലഭിക്കൂ. മകള്‍ക്കും തങ്ങള്‍ക്കും നീതി ലഭിച്ചെന്ന് പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു. വിഡിയോ കാണാം.

 

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അസഫാക് ആലത്തിന് വധശിക്ഷ. പോക്സോ നിയമപ്രകാരമുള്ള മൂന്ന് വകുപ്പുകളിലും ജീവിതാവസാനംവരെ തടവും ഒരു ലക്ഷം വീതം പിഴയും വിധിച്ചു. വധശിക്ഷയും അഞ്ച് ജീവപര്യന്തവും വിധിച്ച കോടതി ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമിട്ടു. വിധിയിൽ സന്തോഷമെന്നായിരുന്നു പ്രോസിക്യൂട്ടറുടെയും എ.ഡി.ജി.പിയുടെയും പ്രതികരണം.

 

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്ത് കൊന്ന പ്രതി അസഫാക് ആലത്തിന്  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302 ആം വകുപ്പു പ്രകാരം കൊലക്കുറ്റത്തിനാണ് വധശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും , പ്രകൃതി വിരുദ്ധ പീഡനത്തിനും ഓരോ  ജീവപര്യന്തമാണ് ശിക്ഷ. ഓരോ ലക്ഷം വീതം പിഴയുമുണ്ട്. പോക്സോ നിയമപ്രകാരം ചുമത്തിയ മൂന്ന് കുറ്റങ്ങൾക്കും ജീവിതാവസാനംവരെ  കഠിന തടവും ഓരോ ലക്ഷം വീതം പിഴയും ചുമത്തി. തട്ടിക്കൊണ്ടുപോയതിനും പ്രായപൂർത്തിയാകാത്ത കുട്ടിയെ സ്വാധീനിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനും പത്തുവർഷം വീതം ശിക്ഷ വിധിച്ചു. മദ്യം നൽകിയതിനും, തെളിവ് നശിപ്പിച്ചതിനുമടക്കമുള്ള വകുപ്പുകളിലും ശിക്ഷ വിധിച്ചു. ആകെയുള്ള ഏഴ് ലക്ഷത്തി ഇരുപതിനായിരം രൂപ പിഴ തുകയിൽനിന്ന് കുട്ടിയുടെ മാതാപിതാക്കൾക്ക് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. വിധിയിൽ തൃപ്തിയുണ്ടെന്നും കൊലപാതകത്തിന് പ്രാമുഖ്യം നൽകിയാണ് വിധിയെന്നും സ്പെഷൽ പ്രോസിക്യൂട്ടർ.

 

അന്വേഷണ സംഘത്തെ സുത്യർഹ സേവനത്തിന് പരിഗണിക്കാൻ ശുപാർശ ചെയ്യുമെന്ന് എ.ഡി.ജി.പി. പ്രതി അസഫാക്ക് സ്വദേശത്ത് കുറ്റകൃത്യങ്ങൾ ചെയ്തിട്ടില്ലായെ റിപോർട്ട് കോടതിയിലെത്തിയെങ്കിലും പരിഗണിച്ചില്ല.

 

 

Aluva child parents reaction on verdict