ashfaq-alam-04
  • IPC 302 : കൊലപതകം. ശിക്ഷ : ജീവപര്യന്തം കഠിനതടവോ വധശിക്ഷയോ വിധിക്കാം
  • IPC 376 2(j) : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുക
  • IPC 366A : 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ സ്വാധീനിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍

 

ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അസഫാക് ആലം വധശിക്ഷ വിധിക്കാവുന്ന നാല് കുറ്റങ്ങള്‍ ചെയ്തതായി വിചാരണക്കോടതി കണ്ടെത്തിയിട്ടുണ്ട്. കൊലപാതം, പോക്സോ നിയമപ്രകാരമുള്ള മൂന്ന് വകുപ്പുകള്‍ എന്നിവയിലാണ് പരമാവധി ശിക്ഷ അനുശാസിക്കുന്നത്. ആകെ 16 വകുപ്പുകള്‍ അസഫാക്കിനെ മേല്‍ ചുമത്തിയിരുന്നു. അതില്‍ ഐപിസിയിലെ മൂന്നു വകുപ്പുകള്‍ പോക്സോ നിയമപ്രകാരവും ചുമത്തിയ കുറ്റങ്ങള്‍ക്ക് സമാനമായതിനാല്‍ ഒഴിവാക്കി. ഇതോടെ 13 വകുപ്പുകൾ അനുസരിച്ചുള്ള ശിക്ഷയാണ് എറണാകുളം പോക്സോ കോടതി വിധിക്കുക.

 

ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടതിനാല്‍ പ്രതിക്ക്് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ ആവശ്യം. പ്രായത്തിന്റെ ഇളവ് നൽകി വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. എറണാകുളം പോക്സോ കോടതി ഉച്ചയോടെ ശിക്ഷ വിധിക്കും. കുറ്റകൃത്യം നടന്ന് നൂറ്റിപ്പത്താം ദിനമാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്.

 

അസഫാക് ആലത്തിനുമേല്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍

 

1. IPC 302 : കൊലപതകം 

ശിക്ഷ : ജീവപര്യന്തം കഠിനതടവോ വധശിക്ഷയോ വിധിക്കാം 

 

2. IPC 376 2(j) : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുക

ശിക്ഷ : 20 വര്‍ഷം വരെ കഠിനതടവാണ് കുറഞ്ഞശിക്ഷ. ജീവിതാവസാനം വരെ തടവും വിധിക്കാം

 

3. IPC 366A : 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ സ്വാധീനിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കല്‍

ശിക്ഷ : 10 വര്‍ഷം വരെ തടവും പിഴയും

 

4. IPC 364 : കൊലപാതക ഉദ്ദേശ്യത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്‍

ശിക്ഷ : 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ കഠിനതടവും പിഴയും

 

5. IPC 367 : തട്ടിക്കൊണ്ടുപോയി കാമസംതൃപ്തിക്ക് വിധേയയാക്കുക 

ശിക്ഷ : പത്തുവര്‍ഷം കഠിനതടവും പിഴയും 

 

6. IPC 328 : ലഹരിമരുന്ന് നല്‍കിയ ശേഷം ദേഹോപദ്രവമേല്‍പ്പിക്കല്‍

ശിക്ഷ : 10 വര്‍ഷം വരെ കഠിനതടവും പിഴയും 

 

7. IPC 377 : പ്രകൃതി വിരുദ്ധലൈംഗിക പീഡനം

ശിക്ഷ : 10 വര്‍ഷം കഠിനതടവും പിഴയും, അല്ലെങ്കില്‍ ജീവപര്യന്തം

 

8. IPC 201 : തെളിവ് നശിപ്പിക്കലാണ് കുറ്റം 

ശിക്ഷ : വധശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന്റേതാണ് തെളിവുകളെങ്കില്‍ 7 വര്‍ഷം തടവും പിഴയും

 

9. IPC 297 : മൃതദേഹത്തോടുള്ള അനാദരം

ശിക്ഷ : ഒരു വര്‍ഷം തടവും പിഴയും ശിക്ഷ

 

10, pocso Act 5(m) : പന്ത്രണ്ടുവയസില്‍ താഴെയുള്ള കുട്ടിയെ കഠിന ലൈംഗിക പീഡനത്തിനിരയാക്കല്‍

ശിക്ഷ : 20 വര്‍ഷം കഠിനതടവാണ് കുറഞ്ഞ ശിക്ഷ. ജീവിതാവസാനം വരെ തടവോ വധശിക്ഷയോ വിധിക്കാം. പിഴയും ഒടുക്കണം.

 

11. pocso Act 5(i):  ലൈംഗികമായി പീഡിപ്പിച്ച ശേഷം മാരകമായി പരുക്കേല്‍പ്പിക്കല്‍

ശിക്ഷ : ശിക്ഷ : 20 വര്‍ഷം കഠിനതടവാണ് കുറഞ്ഞ ശിക്ഷ. ജീവിതാവസാനം വരെ തടവോ വധശിക്ഷയോ വിധിക്കാം. പിഴയും ഒടുക്കണം.

 

12. pocso Act 5(l) :  ഒന്നിലേറെത്തവണയോ ആവര്‍ത്തിച്ചോ ഉള്ള ലൈംഗിക പീഡനം 

ശിക്ഷ : ശിക്ഷ : 20 വര്‍ഷം കഠിനതടവാണ് കുറഞ്ഞ ശിക്ഷ. ജീവിതാവസാനം വരെ തടവോ വധശിക്ഷയോ വിധിക്കാം. പിഴയും ഒടുക്കണം.

 

13, JJ Act, section 77 : കുട്ടികള്‍ക്ക് മദ്യമോ മറ്റ് ലഹരിപദാര്‍ഥങ്ങളോ നല്‍കുക

ശിക്ഷ: ഏഴ് വര്‍ഷം വരെ കഠിനതടവും ഒരുലക്ഷം രൂപ വരെ പിഴയും