shankaraiahn-15

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് എന്‍. ശങ്കരയ്യ (102) അന്തരിച്ചു. 1964 ല്‍ വിഎസിനൊപ്പം സി.പി.ഐ ദേശീയ കൗണ്‍സില്‍ വിട്ടിറങ്ങിയ ശങ്കരയ്യ  സിപിഎമ്മിന്‍റെ സ്ഥാപക നേതാക്കളിലൊരാളാണ്. തമിഴ്നാട് മുന്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ശങ്കരയ്യ. വിഡിയോ റിപ്പോര്‍ട്ട് കാണാം.

1941ൽ മധുര അമേരിക്കൻ കോളജിൽ പഠനകാലത്തു തന്നെ തീപ്പൊരിയായിരുന്നു ശങ്കരയ്യ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പഠനം പൂർത്തിയാക്കാൻ അനുവദിക്കാതെ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തെ പിടികൂടി തടവിലാക്കി. സ്വാതന്ത്ര്യ സമര ചരിത്ര രേഖകളിൽ അടയാളമായി മാറിയ ശങ്കരയ്യ 8 വർഷത്തോളം ജയിൽ വാസം അനുഭവിച്ചു. രാജ്യം സ്വതന്ത്രമാകുന്നതിനു തലേന്നാണു ശങ്കരയ്യയും  സ്വതന്ത്രനായത്. 1967, 1977, 1980 വർഷങ്ങളിൽ സിപിഎം അംഗമായി തമിഴ്നാട് നിയമസഭയിലെത്തിയ അദ്ദേഹം ഏറെക്കാലം പാർട്ടി സംസ്ഥാന സെക്രട്ടറിയുമായിരുന്നു. 8 പതിറ്റാണ്ട് സജീവരാഷ്ട്രീയത്തിൽ നിറഞ്ഞ ശങ്കരയ്യ, മൂന്ന് വര്‍ഷം മുന്‍പു വരെ പാർട്ടിയോഗങ്ങളിൽ  സജീവമായിരുന്നു. 

 CPM founding member N  Shankaraiah passes away