പാലക്കാട് വല്ലപ്പുഴയിൽ ട്രാക്കിലേക്ക് ഓടിക്കയറിയ പോത്തിനെ ഇടിച്ച് ട്രെയിൻ പാളം തെറ്റി. നിലമ്പൂർ പാലക്കാട് പാസഞ്ചർ ട്രെയിനിന്റെ എഞ്ചിനാണ് തെന്നി മാറിയത്. വൈകിട്ട് അഞ്ചേകാലോടെ വല്ലപ്പുഴ ഗേറ്റിന് സമീപത്തായിരുന്നു അപകടം. പാളത്തിനും കേടുപാടുണ്ടായി. വലിയ കുലുക്കമാണ് അനുഭവപ്പെട്ടതെന്ന് യാത്രക്കാർ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് 9.30നു പകരം പുറപ്പെടുക 11.30നായിരിക്കും. രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
Train derailed at Palakkad Pattambi Vallapuzha