Sadiq-Ali-thangal-2

ഇടതുമുന്നണിയിലേക്കില്ലെന്ന് ആവര്‍ത്തിച്ച്  മുസ്‌ലിം ലീഗ്. യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ്  ലക്ഷ്യമെന്നും മുന്നണിമാറ്റാന്‍ ആരെങ്കിലും വെള്ളം വച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്തില്ലെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ . മുന്നണിമാറ്റ വാര്‍ത്തകള്‍ ശുദ്ധ ഭ്രാന്താണന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി, പക്ഷെ സര്‍ക്കാര്‍ നല്‍കിയ കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗസ്ഥാനം വേണ്ടെന്ന് വയ്ക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.   

ഡയറക്ടര്‍ ബോര്‍ഡംഗ സ്ഥാനം ലീഗ് നിഷേധിക്കാത്തതും യു.ഡി.എഫ് വിലക്ക് ലംഘിച്ച് പ്രാദേശിക നേതാവ് നവകേരള സദസില്‍ പങ്കെടുത്തതുമാണ് മുന്നണിമാറ്റ അഭ്യൂഹം ശക്തിപ്പെടാന്‍ കാരണം. ലീഗ് എം.എല്‍.എ ഡയറക്ടര്‍ ബോര്‍ഡംഗ സ്ഥാനം ഏറ്റെടുക്കുന്നതിലുള്ള അതൃപ്തി  യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ രാവിലെ പരസ്യമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേയും പി കെ കുഞ്ഞാലിക്കുട്ടിയുടേയും നിലപാട് വ്യക്തമാക്കല്‍. 

ലീഗിന് അര്‍ഹതയുള്ള പദവിയാണ് ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനമെന്നും വേണ്ടെന്ന് വയ്ക്കുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. പ്രമുഖ സഹകാരി എന്ന നിലയിലാണ് ലീഗ് എം.എല്‍.എയായ പി. അബ്ദുല്‍ ഹമീദിന് പദവി നല്‍കിയതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമായിരുന്നു  സഹകരണ മന്ത്രിയുടെ വിശദീകരണം  

IUML on UDF