തമിഴ് നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത്കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജതിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയതായി പൊലീസ്. പ്രതി അഭി വിക്രത്തിന്റെ ഫോണിലാണ് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയത്. അതേസമയം ദിവസം ആയിരം രൂപവീതം പ്രതിഫലം നല്‍കിയാണ് വ്യാജകാര്‍ഡുകള്‍ പ്രതികള്‍ തയ്യാറാക്കിച്ചതെന്നും പൊലീസ് കണ്ടെത്തി. അറസ്റ്റിലായ അടൂര്‍ സ്വദേശിയും മുന്‍ പ്രസ് ജീവനക്കാരനുമായ വികാസ് കൃഷ്ണനാണ് കാര്‍ഡുകള്‍ തയ്യാറാക്കിയത്. കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മേല്‍വിലാസങ്ങളും ഫോട്ടോകളും നല്‍കിയത് മറ്റ് പ്രതികളെന്നും മൊഴിയില്‍ പറയുന്നു. ഇരുപത് ദിവസത്തോളം എടുത്താണ് കാര്‍ഡുകള്‍ തയ്യാറാക്കിയത്. ഇന്ന് കേസ് കോടതി പരിഗണിക്കുമ്പോള്‍ ഇതിന്‍റെ തെളിവുകള്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. തട്ടിപ്പില്‍ കൂടുതല്‍ നേതാക്കള്‍ക്ക് പങ്കുണ്ടെയെന്നത് സംബന്ധിച്ച് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Fake ID card case; police to submit new evidences in court