കോഴിക്കോട് തിരുവങ്ങൂരില്‍ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ പല തവണ ഉന്തും തളളുമുണ്ടായി. മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് സംയമനം പാലിച്ചതോടെ വന്‍ സംഘര്‍ഷമൊഴിവായി. 

 

കഴിഞ്ഞ ദിവസം കണ്ണൂരില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. ഡിവൈഎഫ് ഐ പ്രവര്‍ത്തകരെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ നിലപാടിനു നേരെയാണ് പ്രതിഷേധം കനക്കുന്നത്

 

Black flag against Chief Minister; 7 people arrested