chaliyar-missing

 

കോഴിക്കോട്ട് ചാലിയാറിൽ പൊന്നേംപാടം മണക്കടവിൽ ഒഴുക്കിൽപ്പെട്ട 15 കാരനുൾപ്പെടെ രണ്ടുപേര്‍ മരിച്ചു. കാരാട്പറമ്പ് കണ്ണാഞ്ചേരി ജൗഹർ, ജൗഹറിന്റെ സഹോദരന്റെ മകൻ മുഹമ്മദ്‌ നബ്ഹാൻ എന്നിവരാണ് മരിച്ചത്.  അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെത്തി.   മരിച്ച ജൗഹറിന് 40 വയസുണ്ട്.  വൈകുന്നേരം അഞ്ചരയോടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. പുഴയുടെ തീരത്ത് കുടുംബസമേതം എത്തിയതായിരുന്നു ഇവർ. രണ്ടുപേർകൂടി ഒഴുക്കിൽപ്പെട്ടിരുന്നെങ്കിലും അവരെ തൊഴിലാളികൾ രക്ഷിക്കുകയായിരുന്നു.