വണ്ടിച്ചെക്കു കേസില്‍ അറസ്റ്റിലായ റോബിൻ ബസ് നടത്തിപ്പുകാരന്‍ ബേബി ഗിരീഷിന് ജാമ്യം. 2012 ലെ കേസിലാണ് കോടതി വാറന്റിനെ തുടർന്ന് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഇതുവരെ സമന്‍സോ വാറന്റോ ലഭിച്ചിട്ടില്ലെന്ന് ഗിരീഷ് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഇടമറുകിലുള്ള വീട്ടിലെത്തിയാണ് പാലാ പൊലീസ് ബേബി ഗിരീഷിനെ അറസ്റ്റ് ചെയ്തത്. ലോറി വാങ്ങുന്നതിനായി സ്വകാര്യബാങ്ക് നൽകിയ വായ്പയിൽ ഗിരീഷ് ബാങ്കിൽ സമർപ്പിച്ച ചെക്ക് മടങ്ങിയതിനുള്ള കേസിലാണ് അറസ്റ്റ്. 2012 ലെ ചെക്ക് കേസിലുള്ള അറസ്റ്റ് പ്രതികാര നടപടി ആണെന്നാണ് ഗിരീഷിന്റെയും കുടുംബത്തെയും വാദം.
എറണാകുളം മൂന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിനുള്ള വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് പുറപ്പെടുവിച്ചിട്ട് ഒരാഴ്ചയായി എന്നും നാളെ കാലാവധി അവസാനിക്കാൻ ഇരിക്കെയാണ് ഇന്ന് അറസ്റ്റ് ചെയ്തതെന്നും പാലാ പൊലീസ് വിശദീകരിക്കുന്നു. കേസിന് മോട്ടോർ വാഹന വകുപ്പുമായി ബന്ധമൊന്നുമില്ല.