• അപകടം കരുവാറ്റയിലെ ചെമ്പുതോട്ടില്‍
  • നാലു വീപ്പകളിൽ പ്ലാറ്റ് ഫോം ഉണ്ടാക്കി നിർമിച്ചതായിരുന്നു ചങ്ങാടം.
  • കരയിലുണ്ടായിരുന്നവര്‍ രക്ഷാപ്രവര്‍ത്തനം നടത്തി

ആലപ്പുഴ കരുവാറ്റയിൽ കന്നിയാത്രയിൽ തന്നെ ചങ്ങാടം മറിഞ്ഞ് ഉദ്ഘാടകനായ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും യാത്രക്കാരും വെള്ളത്തിൽ വീണു. കരുവാറ്റയിലെ ചെമ്പു തോട്ടിലാണ് അപകടം. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, വൈസ് പ്രസിഡന്റ് പൊന്നമ്മ എന്നിവരാണ് വെള്ളത്തില്‍ വീണത്. അപകടം കണ്ടതോടെ കരയിലുണ്ടായിരുന്നവർ തോട്ടിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി. പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും മൊബൈൽ ഫോണുകൾ വെള്ളത്തിൽ വീണ് ഉപയോഗ ശൂന്യമായിട്ടുണ്ട്. നാലു വീപ്പകളിൽ പ്ലാറ്റ് ഫോം ഉണ്ടാക്കി നിർമിച്ചതായിരുന്നു ചങ്ങാടം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Raft capsizes in karuvatta