ANI_20230908143
  • 'വിവരങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നു''
  • നവംബര്‍ 18 ന് ഉന്നതതല സമിതി രൂപീകരിച്ചു
  • ഉചിതമായ തുടര്‍നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം

ഖലിസ്ഥാൻ നേതാവ് ഗുർപത് വന്ത് പന്നുവിനെതിരെ ന്യൂയോർക്കിൽ നടന്ന വധശ്രമം ആസൂത്രണം ചെയ്തത് ഇന്ത്യൻ ഉദ്യോഗസ്ഥനാണെന്ന അമേരിക്കയുടെ ആരോപണം അന്വേഷിക്കാൻ ഉന്നതതല സമിതി. ഇന്ത്യൻ സർക്കാർ ഏജൻസിയിലെ ഉദ്യോഗസ്ഥൻ ഇന്ത്യയിലിരുന്നാണ് വധശ്രമം ആസൂത്രണം ചെയ്തതെന്നാണ് അമേരിക്കൻ നീതിന്യായ വകുപ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. ഇക്കാര്യം പരിശോധിക്കാൻ ഈമാസം പതിനെട്ടിന് ഉന്നതതല സമിതി രൂപീകരിച്ചിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.

meapannun-30

 

meajusticedept-30

സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവരും വാടകക്കൊലയാളികളും ഭീകരരും മറ്റുചിലരും തമ്മിലുള്ള കൂട്ടുകെട്ടുകളെക്കുറിച്ച് യുഎസ് ഏജൻസികൾ ചില വിവരങ്ങൾ കൈമാറിയിരുന്നു. ഇന്ത്യയുടെ ദേശീയതാൽപര്യങ്ങൾക്കും സുരക്ഷയ്കും വെല്ലുവിളി ഉയർത്തുന്ന നീക്കങ്ങൾ സംബന്ധിച്ച ഇത്തരം വിവരങ്ങൾ അതീവ ഗൗരവത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ ഇക്കാര്യങ്ങളിൽ നേരത്തേ തന്നെ പരിശോധന നടത്തിവരികയാണെന്നും ബാഗ്ചി പറഞ്ഞു.

സർക്കാർ നിയോഗിച്ച ഉന്നതതലസമിതി ആരോപണങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കും. അന്വേഷണസമിതിയുടെ റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ തുടർനടപടി സ്വീകരിക്കുമെന്നും വിദേശകാര്യവക്താവ് അറിയിച്ചു. 

 

MEA says a high-level probe panel will probe America's allegations in Gurpatwant Singh Pannun case