കണ്ണൂർ യൂണിവേഴ്‌സിറ്റി വി സി നിയമനത്തിൽ ഇടപെട്ട വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ വിക്കറ്റ് വീഴേണ്ടതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സുപ്രീംകോടതി തീരുമാനം പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങൾ ശരിവക്കുന്നതാണ്. നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയും സർക്കാരും ഇടപെടൽ നടത്തി. നിയമനം ഗവർണറും സർക്കാരും ഒന്നിച്ചുള്ള ഗൂഢാലോചനയാണെന്നും ഉന്നത വിദ്യഭ്യാസ മന്ത്രി ഇന്ന് തന്നെ രാജി വെക്കണമെന്നും വി ഡി സതീശൻ തൃശൂരിൽ പറഞ്ഞു.

 

vd satheesan seek resignation of R Bindhu