• തെറ്റായ പ്രവണകള്‍ നിയന്ത്രിക്കുന്നതിനാണ് നിയമഭേദഗതി
  • ഭേദഗതി കേന്ദ്രനിയമങ്ങള്‍ അനുസരിച്ച്
  • ചോദ്യം ചെയ്തത് ഹര്‍ജി നല്‍കിയത് നാഗാലാന്‍ഡ്

ലോട്ടറി കേസില്‍ സുപ്രീം കോടതിയില്‍ കേരളം എതിര്‍സത്യവാങ്മൂലം ഫയല്‍ചെയ്തു. അന്യസംസ്ഥാന ലോട്ടറികളുടെ തെറ്റായ പ്രവണത നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ലോട്ടറി നിയന്ത്രണഭേദഗതിയെ ചോദ്യം ചെയ്ത് നാഗാലാന്‍ഡാണ് കേസ് നല്‍കിയത്. ഇതരസംസ്ഥാന ലോട്ടറി നിരോധിക്കാനല്ല, തെറ്റായ പ്രവണകള്‍ നിയന്ത്രിക്കുന്നതിനാണ്  2018ല്‍ നിയമഭേദഗതി കൊണ്ടുവന്നെതന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്രനിയമങ്ങള്‍ അനുസരിച്ചായിരുന്നു ഇതെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കബളിപ്പിക്കലില്‍ നിന്നും സംസ്ഥാനത്തെ ജനങ്ങളെ രക്ഷപെടുത്തേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനുണ്ടെന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Have leagal responsibility to check fraud; Kerala in Supreme court, Lottery Case