vishnu-deo-sai-2

ആദിവാസി നേതാവ് വിഷ്ണു ദേവ് സായ് ചത്തീസ്ഗഡ്  മുഖ്യമന്ത്രി. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍  റായ്പൂരില്‍ ചേര്‍ന്ന നിയസഭാ കക്ഷിയോഗമാണ് തീരുമാനമെടുത്തത്. അരുണ്‍സാവുവിനെയും വിജയ് ശര്‍മയേയും ഉപമുഖ്യമന്ത്രിമാരാക്കാനും തീരുമാനമായി. മുന്‍മുഖ്യമന്ത്രി രമണ്‍ സിങ്ങ് നിയമസഭാ സ്പീക്കറാവും. തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയെന്ന് വിഷ്ണു ദേവ് സായ് പറഞ്ഞു 

 

വലിയ വിജയം നേടിയിട്ടും മുഖ്യമന്ത്രിമാരെ തീരുമാനിക്കാനാവുന്നില്ല എന്ന വിമര്‍ശനം ചത്തീസ്ഗഡില്‍ ബിജെപി തിരുത്തിയിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ കുന്‍കുരിയില്‍ പിടിച്ചെടുത്ത വിഷ്ണു ദേവ് സായിയെ നിയസഭാകക്ഷിയോഗത്തില്‍  കേന്ദ്രനേതൃത്വം നിര്‍ദേശിക്കുകയായിരുന്നു.  1990ലും 93ലും എം.എല്‍ എയായ വിഷ്ണു ദേവ് സായ്  99 മുതല്‍ നാലു തവണ തുടര്‍ച്ചയായി ലോക്സഭാംഗവുമായി. ആദ്യ മോദി സര്‍ക്കാരില്‍ കേന്ദ്രസഹമന്ത്രിയായിരുന്നു. 2020 മുതല്‍ 22 വരെ സംസ്ഥാനത്ത് പാര്‍ട്ടിയെ നയിച്ചു. സംസ്ഥാനത്ത് ബിജെപിക്ക് ഒരു പുതിയ മുഖം നല്‍കു എന്ന് ലക്ഷ്യത്തോടയൊണ് 59 കാരനായ വിഷ്ണു ദേവിനെ മുഖ്യമന്ത്രിയാക്കിയത്. പ്രധാനമന്ത്രിയുടെ ഉറപ്പുകള്‍ നടപ്പാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി 

 

കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി അജിത് ജോഗിക്ക് ശേഷം സംസ്ഥാനത്തിന് കിട്ടുന്ന ആദ്യ ആദിവാസി മുഖ്യമന്തിയാണ് വിഷ്ണു ദേവ് സായ്. മുന്‍മുഖ്യമന്ത്രി രമണ്‍ സിങ്ങിന്‍റെ ഉറ്റ അനുയായി. ബസ്തറും സര്‍ഗുജയും ഉള്‍പ്പടെയുള്ള ആദിവാസി മേഖലകള്‍ ബിജെപി തൂത്തുവാരിയിരുന്നു. 25,000 വോട്ടുകള്‍ക്ക് വിജയിച്ച  ആദിവാസി നേതാവിനെ മുഖ്യമന്ത്രിയാക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ ലക്ഷ്യങ്ങ്‍ മുന്നില്‍ കണ്ടാണ്. 

BJP's Vishnu Deo Sai to be Chhattisgarh Chief Minister