film-academy-against-the-ch

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രജ്ഞിത്തിനെ മാറ്റണമെന്ന് ഒന്‍പതുഭരണസമിതിയംഗങ്ങള്‍ . രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടെ ഭരണസമിതി അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്ന് ,രജ്ഞിത്തിനെതിരെ അക്കാദമി സെക്രട്ടറിക്ക് പരാതി  നല്‍കി. പരാതി നല്‍കിയവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും  അതില്‍ കഴമ്പുണ്ടെങ്കില്‍ വകുപ്പുമന്ത്രി നടപടി സ്വീകരിക്കട്ടെയെന്നും രഞ്ജിത് പ്രതികരിച്ചു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രജ്ഞിത് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, ഭരണസമിതി അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല തുടങ്ങിയ ആക്ഷേപങ്ങള്‍ ഉന്നയിച്ചാണ് സമാന്തര യോഗം ചേര്‍ന്നത്. കഴിഞ്ഞദിവസം ഭരണസമിതി അംഗം കുക്കു പരമേശ്വരനെ രഞ്ജിത് പരസ്യമായി ശാസിച്ചതും കാരണമായി. പതിനഞ്ചംഗം സമിതിലെ മനോജ് കാന, കുക്കുപരമേശ്വരന്‍, എന്‍. അരുണ്‍, മമ്മി സെഞ്ച്വറി, പ്രകാശ് ശ്രീധര്‍, ഷൈബു മുണ്ടയ്ക്കല്‍, എ.എസ്. ജോബി,സിബി, സന്തോഷ് എന്നിവരാണ് ഓണ്‍ലൈനായും ഓഫ്‌ലൈനായും യോഗം ചേര്‍ന്നത്. 

അതേസമയംഭൂരിപക്ഷം അംഗങ്ങളും താന്‍ മാറണമെന്നാവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഗൗരവമുള്ള വിഷയമാണെന്നും മന്ത്രി സജിചെറിയാന്‍ നടപടിസ്വീകരിക്കട്ടെയെന്നും രഞ്ജിത്. മാടമ്പിമാരെപ്പോലെ പെരുമാറുന്നുവെന്ന കഴിഞ്ഞദിവസം രഞ്ജിതിനെതിരെ സംവിധായകന്‍ ഡോ.ബിജു പരസ്യമായി ആരോപിച്ചിരുന്നു. ചലച്ചിത്രവികസന കോര്‍പറേഷന്‍ അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു.

Members of film academy against the chairman Ranjith