• ദക്ഷിണാഫ്രിക്കയ്‌ക്കെ‌തിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ ജയം
  • സൂര്യകുമാര്‍ യാദവിന് സെഞ്ചുറി
  • കുല്‍ദീപ് യാദവിന് 5 വിക്കറ്റ്

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യില്‍ ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ വമ്പന്‍ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സെഞ്ചുറി നേടി. 56 പന്തില്‍ നിന്നാണ് സൂര്യയുടെ സെഞ്ചുറി നേട്ടം. ഏഴ് ഫോറുകളും എട്ട് സിക്സറുമടക്കം നൂറുറണ്‍സെടുത്താണ് സൂര്യ പുറത്തായത്. യശ്വസി ജയ്സ്വാള്‍ അര്‍ധസെഞ്ചുറി നേടി. 

 

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്ക 95 റണ്‍സിന് പുറത്തായി. 5 വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 2.5 ഓവറില്‍ 17 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപിന്റെ നേട്ടം. ഇരുടീമുകളും ഒരോ ജയം നേടിയതോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പര സമനിലയിലായി. ആദ്യ മല്‍സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

 

3rd T20i India beats South Africa