കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വന്‍ പ്രതിസന്ധി. തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് കനത്ത മഴ  പെയ്യുന്നത്. നാഗര്‍കോവിലില്‍ 200ലേറെ വീടുകളില്‍ വെള്ളം കയറി. തിരുച്ചെന്തൂര്‍ മേഖലയില്‍ വൈദ്യുതി വിതരണം നിലച്ചു. പ്രദേശത്തുള്ളവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റാന്‍ ശ്രമം തുടരുകയാണെന്നും ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. കന്യാകുമാരി ജില്ലയില്‍ കനത്തമഴ തുടരുന്നതിനെ തുടര്‍ന്ന് വിവേകാനനന്ദപ്പാറയിലേക്കുള്ള യാത്ര നിര്‍ത്തിവച്ചു. ബോഡിമെട്ട് ചുരത്തില്‍ മണ്ണിടിഞ്ഞ് മണ്ണിടിഞ്ഞ് കൊച്ചി –ധനുഷ്കോടി പാതയില്‍ ഗതാഗതം തടസപ്പെട്ടു. 

 

മഴയെ തുടര്‍ന്ന് നാലുജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നദികള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. തൂത്തുക്കുടിയില്‍ 88 സെന്‍റീമീറ്ററും തിരുനെല്‍വേലിയില്‍ 150 സെന്‍റീമീറ്റര്‍ മഴയും പെയ്തുവെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ മഴപ്പെയ്ത്താണിതെന്ന് നാട്ടുകാരും പറയുന്നു. മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമുകളും തുറന്നുവിട്ടു. വന്ദേഭാരതുള്‍പ്പടെ നാല്‍പത് ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.

 

heavy rain lashes Nagarcoil, 200 families shifted to shelters