ചെന്നൈ കവരൈപേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19പേര്‍ക്ക് പരുക്ക്. മൈസൂരു-ദർബംഗ എക്സ്പ്രസും നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് 13 കോച്ചുകൾ പാളം തെറ്റി. Read More : എക്സ്പ്രസ് ട്രെയിനും ചരക്ക് തീവണ്ടിയും കൂട്ടിയിടിച്ചു; അപകടം തമിഴ്നാട് കവരപേട്ടയില്‍
പ്രധാന ലൈനിലൂടെ കവരപ്പെട്ട സ്റ്റേഷനിലേക്ക് പോകാൻ എക്സ്പ്രസിന് സിഗ്നൽ ലഭിച്ചു. എന്നാല് ലൂപ്പ് ലൈനിലൂടെ ട്രെയിൻ സഞ്ചരിക്കുകയായിരുന്നു. ലൂപ്പ് ലൈനിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിൽ കൂട്ടിയിടിച്ചാണ് അപകടം എന്നാണ് റെയിൽവേ അറിയിച്ചത്. യാത്രക്കാരെ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു, പകരം യാത്ര സൗകര്യം ഒരുക്കി. അപകടത്തെ തുടർന്ന് ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ചെന്നൈ – ഗുമ്മിടിപൂണ്ടി പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാത്രി 8.27 ഓടെയാണ് അപകടം ഉണ്ടായത്. കവരൈപേട്ടയ്ക്ക് സമീപം ദണ്ഡവാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്ക് ഭാഗമതി എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽപ്പെട്ടവർക്ക് ചികിത്സാ സൗകര്യമുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉത്തരവിട്ടു.