ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് കുമാർ സിങിനെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി തിരഞ്ഞെടുത്തു. ഗുസ്തി താരം അനിത ഷെറോണിനെയാണ് സഞ്ജയ് സിങ് തോല്‍പിച്ചത്. സഞ്ജയ് സിങ് നിലവില്‍ യു.പി ഗുസ്തി അസോ. വൈസ് പ്രസിഡന്റാണ്. വലിയ സന്തോഷമെന്ന് സഞ്ജയ് കുമാര്‍ സിങ് മനോരമ ന്യൂസിനോട് പറഞ്ഞു. സഞ്ജയ് കുമാര്‍ നോമിനേഷന്‍ പിന്‍വലിക്കണമെന്ന് ഗുസ്തി താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.  

Sanjay Kumar Singh is the President of the Wrestling Federation