TAGS

ചാലക്കുടിയില്‍ െപാലീസ് ജീപ്പ് അടിച്ചു തകര്‍ത്ത പ്രതിയെ ഇറക്കിക്കൊണ്ടുപോയി സിപിഎം നേതാക്കള്‍. പൊലീസ് പിടികൂടിയ പ്രതിയെയാണ് ഇറക്കികൊണ്ടുപോയത്. നേതാക്കളെത്തിയത് ഏരിയ സെക്രട്ടറി അശോകന്‍റെ നേതൃത്വത്തിലായിരുന്നു. പൊലീസും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം നിധിനെയാണ് ഇറക്കിക്കൊണ്ടുപോയത്. 

 

ചാലക്കുടിയില്‍ ഐടിഐ തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്ലാദ പ്രകടനത്തിനിടെയായിരുന്നു ആക്രമണം. ആഹ്ലാദപ്രകടനം നടത്തി മടങ്ങുന്നതിനിടെ ജീപ്പിന്‍റെ മുന്‍വശത്തെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ഇന്നലെ ഐടിഐയ്ക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പൊലീസ് അഴിപ്പിച്ചിരുന്നു.