Centurion: South Africa's Nandre Burger with teammates celebrates the wicket of India's R Ashwin during the third day of the first Test cricket match between India and South Africa, at SuperSport Park Stadium, in Centurion, Thursday, Dec. 28, 2023. (PTI Photo/Atul Yadav) (PTI12_28_2023_000325A)

TAGS

ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. 163 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ, രണ്ടാം ഇന്നിങ്സില്‍ 131 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ രോഹിത്ത് ശര്‍മ അടക്കം ഒന്‍പത് പേര്‍ക്കും രണ്ടക്കം കടക്കാനായില്ല. 76 റണ്‍സെടുത്ത വിരാട് കോലിയുെട പോരാട്ടത്തിനും തോല്‍വിഭാരം കുറയ്ക്കാനായില്ല

ക്രിസ്മസ് സമ്മാനങ്ങള്‍ തുറക്കുന്ന ബോക്സിങ് ദിനത്തില്‍ തുടങ്ങിയ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി സമ്മാനമായി നല്‍കി ദക്ഷിണാഫ്രിക്ക. മൂന്നാം ഓവറില്‍ സംപ്യൂജ്യനായി ക്യാപ്റ്റന്‍ രോഹിത് മടങ്ങിയതിനിന് പിന്നാലെ പവലിയനിലേക്ക് ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഘോഷയാത്ര. റബാഡയും ബര്‍ഗറും യാന്‍സനും ചേര്‍ന്നതോടെ നൂറുകടക്കും മുമ്പ് ഇന്ത്യയ്ക്ക് ആറുവിക്കറ്റുകള്‍ നഷ്ടമായി. 76 റണ്‍സുമായി വിരാട് കോലി ഒടുവിലായി പുറത്തായതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പരയ്ക്കായുള്ള  ഇന്ത്യയുടെ കാത്തിരിപ്പ് പുതുവര്‍ഷവും തുടരും.  

ഡീന്‍ എല്‍ഗര്‍ –  മാര്‍ക്കോ യാന്‍സന്‍ ആറാം വിക്കറ്റ് സെഞ്ചുറി കൂട്ടുകെട്ടാണ് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. കരിയറിലെ അവസാന ബോക്സിങ് ഡേ ടെസ്റ്റില്‍ എല്‍ഗര്‍ മടങ്ങിയത് 185 റണ്‍സെടുത്ത്. 84 റണ്‍സുമായി യാന്‍സന്‍ പുറത്താകതെ നിന്ന് ലീഡ് 163 റണ്‍സിലെത്തിച്ചു. പരുക്കേറ്റ ബാവുമയ്ക്ക് പകരം ദക്ഷിണാഫ്രിക്കയെ നയിച്ച എല്‍ഗര്‍ മല്‍സരത്തിലെ താരമായി

South Africa thrash India inside 3 days, take 1-0 lead in serie