rohit-babyboy

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ–റിതിക സ‍ജ്‌ദേ ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നു. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്. ആറുവയസുകാരി സമൈറയാണ് രോഹിതിന്റെ ആദ്യകണ്‍മണി. ഇന്നലെയാണ് രോഹിതിന് രണ്ടാമത്തെ കുഞ്ഞ് പിറന്നത്.

2015 ഡിസംബര്‍ 13ന് വിവാഹിതരായ രോഹിത്–റിതിക ദമ്പതികള്‍ക്ക് 2018ലാണ് ആദ്യകുഞ്ഞ് പിറന്നത്. സമൈറ ജനിച്ച് ആറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറക്കുന്നത്. 

ഭാര്യക്കൊപ്പമായിരുന്നതിനാല്‍ ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി മത്സരപരിശീലനത്തിനും രോഹിതിന് എത്താന്‍ സാധിച്ചിരുന്നില്ല. അടുത്തകാലം വരെ റിതിക ഗര്‍ഭിണിയാണെന്ന കാര്യം കുടുംബം പുറത്തുവിട്ടിരുന്നില്ല.  പെർത്തിലെ ആദ്യ ടെസ്റ്റിൽ രോഹിത് പങ്കെടുക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വത്തിനിടയിലാണ് വീണ്ടും അച്ഛനാവാന്‍ പോകുന്നെന്ന വാര്‍ത്ത പുറത്തുവന്നത്. പല നിര്‍ണായക ഘട്ടങ്ങളിലും ടീമിനെ പിന്തുണച്ച രോഹിത് പെര്‍ത് ടെസ്റ്റിനെത്തുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്. എങ്കിലും ഈ സമയം ഭാര്യയ്കക്കും കുടുംബത്തിനുമൊപ്പം ഉണ്ടായിരിക്കുക എന്നതു തന്നെയാണ് പ്രധാനമെന്നാണ് താരവും കരുതുന്നത്. 

പെര്‍ത്ത് പരമ്പരയ്ക്ക് എത്താന്‍ സാധ്യതയില്ലെങ്കിലും മുംബൈയിലെ ഗ്രൗണ്ടില്‍ താരം പരിശീലനം തുടരുന്നുണ്ട്. ടെസ്റ്റിനു മുന്നോടിയായുള്ള പ്രസ് കോണ്‍ഫറന്‍സില്‍ രോഹിതിന്റെ അഭാവത്തെക്കുറിച്ച് ഹെഡ് കോച്ച് ഗൗതം ഗംഭീര്‍ സംസാരിച്ചിരുന്നു. ആദ്യ ടെസ്റ്റില്‍ അദ്ദേഹത്തിനു എത്താന്‍ കഴിയുമോ എന്നറിയില്ലെന്നും എങ്കിലും പ്രതീക്ഷയുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. 

Google News Logo Follow Us on Google News

Choos news.google.com
Rohit Sharma and Ritika Sajdeh become parents for 2nd time :

Rohit Sharma and Ritika Sajdeh become parents for 2nd time . Rohit-Hritika got married on December 13, 2015 and had their first child in 2018.