മൊഹാലിയില്‍ പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഖലിസ്ഥാനി നേതാവിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബബ്ബര്‍ ഖല്‍സ ഇന്‍റര്‍നാഷണലിന്‍റെ നേതാവ് ലഖ്ബിര്‍ സിങ് ലന്‍ഡയെ യുഎപിഎ പ്രകാരമാണ് ഭീകരനായി പ്രഖ്യാപിച്ചത്. പാക്കിസ്ഥാനില്‍ നിന്ന് ആയുധങ്ങളും സ്ഫോടകവസ്തുക്കളും കടത്തുന്ന സംഘത്തിന്റെ മേല്‍നോട്ടം ലഖ്ബിര്‍ സിങ് ലന്‍ഡയ്ക്കാണ്. 2022 മേയിലാണ് മൊഹാലി പൊലീസ് ഇന്‍റലിജന്‍സ് വിഭാഗം ആസ്ഥാനത്ത് സ്ഫോടനമുണ്ടായത്. പഞ്ചാബ് പൊലീസ് ലഖ്ബിര്‍ സിങ് ലന്‍ഡയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു
Canada-based Babbar Khalsa’s Lakhbir Singh Landa declared terrorist by MHA