അയോധ്യയിലെ വിമാനത്താവളവും പുതുക്കിയ റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാമക്ഷേത്രം മുഖ്യവിഷയമാക്കുള്ള ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം കൂടിയാകുമിത്. അയോധ്യ നഗരം മോടിപിടിപ്പിക്കാനുള്ള 11,100 കോടി രൂപയുടെ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രധാനമന്ത്രി റോഡ് ഷോയും നടത്തും. അയോധ്യ ധാം ജംക്ഷന്‍ എന്ന് റെയില്‍വേ സ്റ്റേഷന്‍റെ പേര് മാറ്റിയിട്ടുണ്ട്. ന്യൂഡല്‍ഹി – അയോധ്യ വന്ദേഭാരത് സര്‍വീസും അമൃത് ഭാരത് പുഷ്പുള്‍ സര്‍വീസുകളും മോദി ഫ്ലാഗ് ഒാഫ് ചെയ്യും.
അയോധ്യ വന്ദേഭാരതിനൊപ്പം രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലൂടെ ഒാടുന്ന 5 പുതിയ വന്ദേഭാരത് ട്രെയിനുകളും മോദി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഫ്ലാഗ് ഒാഫ് ചെയ്യും. പുതിയ 4 റോഡുകളും ഉദ്ഘാടനവും നിര്‍വഹിക്കും. 2,180 കോടി രൂപ ചെലവിലാണ് രാമക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ചിരിക്കുന്നത്. യുപിയില്‍ നടപ്പാക്കുന്ന 4,600 കോടി രൂപയുടെ മറ്റ് വികസന പദ്ധതികള്‍ക്കും മോദി തുടക്കമിടും
New Airport, Revamped Railway Station: PM Modi's Big Ayodhya Visit Today