ശ്രീ രാമ ജന്മഭൂമിയിലെ ക്ഷേത്രം മുഖ്യവിഷയമാക്കുള്ള ബിജെപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാച്ചടങ്ങിന് മുന്നോടിയായി വിമാനത്താവളവും റെയില്‍വേ സ്റ്റേഷനും അടക്കം 16,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്തു. അയോധ്യയില്‍ പ്രധാനമന്ത്രിയെ യുപി മുഖ്യമന്ത്രിയും ഗവര്‍ണറും സ്വീകരിച്ചു. 16 കിലോ മീറ്റര്‍ നീണ്ട റോഡ് ഷോ മോദി നടത്തി. തെരുവുകളില്‍ കാലരൂപങ്ങള്‍ അണിനിരന്നു. ശ്രീരാമഭക്തി ഗാനങ്ങള്‍ മുഴങ്ങി. രാജ്യത്തെ ആദ്യ അമൃത് ഭാരത് പുഷ്പുള്‍ സര്‍വീസുകളും ആറ് വന്ദേഭാരത് ട്രെയിന്‍ സര്‍വീസുകളും ഫ്ലാഗ് ഒാഫ് ചെയ്തു
Prime Minister inaugurates redeveloped Ayodhya railway station, flags off two Amrit Bharat and six Vande Bharat trains