governor-cm-feast-03
  • കെസിബിസിയും മറ്റ് സഭാധ്യക്ഷന്‍മാരും പങ്കെടുക്കും
  • പ്രതിപക്ഷം പങ്കെടുക്കുമോ എന്ന് വ്യക്തതയില്ല

ഗവര്‍ണര്‍ക്ക് ക്ഷണമില്ലാതെ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്ന് ഇന്ന്. മന്ത്രി സജിചെറിയാന്‍ വിവാദ പ്രസ്താവന പിന്‍വലിച്ചതിനെതുടര്‍ന്ന് കെ.സി.ബി.സി അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവയും മറ്റ് സഭാ അധ്യക്ഷന്‍മാരും  ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കും. പ്രതിപക്ഷ പ്രതിനിധികള്‍ പങ്കെടുക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

മന്ത്രിയുടെ ഭാഗിക പിഴയേറ്റു പറച്ചില്‍  കെ.സി.ബി.സി അംഗീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിന് സഭാ മേലധ്യക്ഷന്‍മാരെത്തുമെന്ന് ഉറപ്പായി. ലത്തീന്‍സഭയുടെ കാര്യത്തില്‍ ഉറപ്പില്ല. വിഴിഞ്ഞം ഉള്‍പ്പെടെ ഒരുകൂട്ടം പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍നവകേരളസദസിലെ പ്രഭാതവിരുന്നില്‍ ലത്തീന്‍സഭാ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. സഭകളുടെ പ്രശ്നം ഒരുപരിധിവരെ പരിഹരിച്ചാലും ഗവര്‍ണര്‍ – സര്‍ക്കാര്‍ഭിന്നത ക്രിസ്മസ് വിരുന്നിലും പ്രതിഫലിക്കും. ഗവര്‍ണര്‍ തിരുവനന്തപുരത്തുണ്ടെങ്കിലും അദ്ദേഹത്തെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. ഉച്ചക്ക് പന്ത്രണ്ടരക്ക് മാസ്കോട്ട് ഹോട്ടലില്‍ വെച്ചാണ് വിരുന്ന് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ തവണ 32 വിഭവങ്ങളും 570 അതിഥികളും ഉണ്ടായിരുന്നു. വിരുന്നിനായി 9,24,160 രൂപചെലവായതായി സര്‍ക്കാര്‍ വിവരാവകാശം വഴി അറിയിക്കുകയും ചെയ്തിരുന്നു. 

 

CM's Christmas feast today, no invitation for Governor Arif Mohammed Khan