കെ.എസ്.ഇ.ബി നേരിട്ട് സ്ഥാപിക്കാന്‍ പോകുന്ന സ്മാര്‍ട് മീറ്റര്‍ പദ്ധതിയുടെ ടെന്‍ഡര്‍ ഈ മാസം വിളിക്കും. പുതിയ രീതിയില്‍ നടപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.ആദ്യഘട്ടത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കും. ജനുവരി 15നകം ടെന്‍ഡര്‍ വിളിക്കാനാണ് കെ.എസ്.ഇ.ബിയുടെ നീക്കം. ചെലവ് സ്വയം വഹിക്കുന്ന കാപ്പക്സ് രീതിയിലുള്ളതാണ് സ്മാര്‍ട് മീറ്റര്‍ പദ്ധതി. ടോട്ടക്സ് മാതൃകയിലല്ലാത്തതിനാല്‍ സ്മാര്‍ട് മീറ്ററിന്റെ ഗ്രാന്‍റ് ലഭിക്കില്ലെങ്കിലും വിതരണ ശൃംഖലയുടെ നവീകരണത്തിനടക്കമുള്ള മറ്റ് ഗ്രാന്‍റുകള്‍ ലഭിക്കും.
സിസ്റ്റം മീറ്ററിങ് ഉള്ള ട്രാന്‍സ്ഫോര്‍മര്‍, സബ്സ്റ്റേഷന്‍ എന്നിവിടങ്ങളിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും. നേരത്തെ 33 ലക്ഷം സ്മാര്‍ട് മീറ്ററുകള്‍ വാങ്ങാനായിരുന്നു തീരുമാനം.ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംഘടനകള്‍ പ്രതിഷേധിച്ചത്. അടുത്തവര്‍ഷം ഗാര്‍ഹിക ഉപഭോക്താക്കളും സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം.
KSEB to issue tender for smar meter soon