കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന് കോളജിലെ വിദ്യാര്‍ഥി യൂണിയന് ഓഫീസ് തീവച്ച നിലയില്‍. ഓഫീസിലെ കസേര, തോരണങ്ങള്‍ തുടങ്ങിയവ കത്തിനശിച്ചു. കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള യൂണിയന് നിലവില്‍വന്ന ശേഷം ഓഫീസ് നവീകരിച്ചിരുന്നു. ക്രിസ്മസ് അവധിക്കുശേഷം ഇന്നലെ ഓഫീസ് തുറന്നപ്പോഴാണ് തീവച്ചനിലയില് കണ്ടത്. അന്വേഷണമാവശ്യപ്പെട്ട് കസബ പൊലീസിനും പ്രിന്‍സിപ്പലിനും കെ.എസ്.യു പരാതി നല്കി. അക്രമസംഭവത്തില്‍ യൂണിയന് ഭാരവാഹികള്‍ ഇന്ന് കോളജില്‍ പ്രതിഷേധിക്കും. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Stuent office of Zamorin's Guruvayurappan College was set on fire by miscreants