ak-balan-03

സ്വര്‍ണക്കടത്ത് കേസില്‍ പ്രധാനമന്ത്രിയുടെ ആരോപണം അതീവ ഗുരുതരമെന്ന് എ.കെ.ബാലന്‍. അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കാത്ത കാര്യം എങ്ങനെ പ്രധാനമന്ത്രി അറിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ഒളിച്ചുവച്ചത് എന്തിനെന്നും ബാലന്‍ തിരുവനന്തപുരത്ത് ചോദിച്ചു. പ്രധാനമന്ത്രിയുടെയോ അന്വേഷണ ഏജന്‍സികളുടെയോ ഔദാര്യം ആവശ്യമില്ലെന്നും ബാലന്‍ പറഞ്ഞു.

സര്‍ക്കാര്‍ സംശുദ്ധമെന്ന് അന്വേഷണ ഏജന്‍സികള്‍ പറഞ്ഞില്ലേയെന്നായിരുന്നു ഇ.പി.ജയരാജന്‍റെ ചോദ്യം. ബി.ജെ.പിയിലേക്ക് മുന നീണ്ടതോടെ കഥാനായികയെ സംരക്ഷിച്ച് കൊണ്ടുനടക്കുന്നെന്നു ഇ.പി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യാത്തത് എന്തുകൊണ്ടെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്‍റെ ചോദ്യം 

AK Balan against PM Modi Thrissur speech