**EDS: THIRD PARTY IMAGE** In this image via PMO on Monday, April 14, 2025, Prime Minister Narendra Modi addresses a public meeting, in Hisar, Haryana. PM Modi laid the foundation stone of new terminal building of Hisar airport and flagged off a commercial flight from Hisar to Ayodhya. (PMO via PTI Photo)(PTI04_14_2025_000111B)

വഖഫ് നിയമത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത് സാമൂഹിക നീതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദരിദ്രരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കുമെന്നും ആദിവാസികളുടെ ഭൂമിയോ സ്വത്തോ വഖഫ് ബോര്‍ഡിന് തൊടാന്‍ കഴിയില്ലെന്നും അദ്ദേഹം ഹരിയാനയിലെ ഹിസാറില്‍ പറ‍ഞ്ഞു. വഖഫിന്‍റെ പേരില്‍ ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയാണ് നിലവിലുള്ളത്. ഇത് പാവങ്ങള്‍ക്കായി നല്‍കുകയാണ് വേണ്ടത്. അല്ലാതെ ഭൂമാഫിയകള്‍ക്ക് ലാഭം കൊയ്യനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഖഫ് ഭേദഗതിയിലൂടെ നടപ്പിലാകുന്നതാണ് സമൂഹികനീതിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.  

അംബേദ്കറിന്‍റെ ജന്‍മദിനാഘോഷത്തില്‍ സംസാരിക്കുന്നതിനിടെ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ ആരോപണങ്ങളും മോദി ഉയര്‍ത്തി. അംബേദ്കറെ കോണ്‍ഗ്രസ് അപമാനിച്ചുവെന്നും ചരിത്രത്തില്‍ നിന്ന് മായിച്ചുകളയാന്‍ ശ്രമിച്ചുവെന്നും അദ്േദഹം ആരോപിച്ചു. ഭരണഘടനയുടെ നാശമായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമിട്ടതെന്നും സമത്വം കൊണ്ടുവരാന്‍ അംബേദ്കര്‍ ലക്ഷ്യമിട്ടപ്പോള്‍ വോട്ട് ബാങ്കെന്ന വൈറസിനെ തുറന്നുവിടാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും  മോദി വിമര്‍ശനം ഉയര്‍ത്തി. അംബേദ്കറോട് കോണ്‍ഗ്രസ് ചെയ്തത് മറന്നുപോകരുതെന്നും രണ്ടുതവണ അംബേദ്കര്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ കാരണം കോണ്‍ഗ്രസാണെന്നും മോദി പറഞ്ഞു. 

ENGLISH SUMMARY:

Prime Minister Modi says the Waqf law amendments aim to ensure social justice and protect the poor and tribals from exploitation. Tribal lands cannot be claimed by Waqf Boards.