മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ പ്രസ്താവനയില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാഹുൽ മാങ്കൂട്ടത്തില്‍. എം.വി.ഗോവിന്ദനെതിരെ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചു. വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണമെന്നും ആവശ്യം. ജാമ്യത്തിനായി രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നും പരാജയം മറച്ചുവയ്ക്കാനും രാഹുല്‍ ഹീറോയെന്ന് വരുത്താനും ശ്രമം നടക്കുന്നുവെന്നും ജയിലില്‍ കിടക്കാന്‍ ആര്‍ജവം കാട്ടണമെന്നമെന്നുമായിരുന്നു എം.വി.ഗോവിന്ദന്‍റെ പരാമര്‍ശം. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Rahul Mankoottathil sent a notice against MV Govindan demanding a compensation.