പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി. കോടതി നിർദേശപ്രകാരമാണ് ജയിൽമാറ്റം എന്ന് ജയിലധികൃതർ വ്യക്തമാക്കി.

പെരിയ ഇരട്ട കൊലക്കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 9 പേരെയാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ആയിരുന്നു എട്ടുപേർ. ഒരാൾ വിയർ സെൻട്രൽ ജയിലിലും. കൊലക്കേസിൽ വിധി വന്നശേഷം കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് 9 പേരും കോടതിയോട് അഭ്യർത്ഥിച്ചിരുന്നു. കോടതിയുടെ കൂടി അനുമതിയോടെയാണ് ജയിൽ മാറ്റം എന്ന് ജയിൽ അധികൃതർ വിശദീകരിക്കുന്നു.

കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെ ജയിൽ മാറ്റി.

ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു. ജയിലിൽ കുറ്റവാളികൾക്ക് വിപുലമായ സൗകര്യം നൽകുമോയെന്ന് കോൺഗ്രസ് ഉറ്റുനോക്കുകയാണ്.  കുറ്റവാളികളുടെ കുടുംബാംഗങ്ങൾക്ക് സന്ദർശനം നടത്താൻ കണ്ണൂർ സെൻട്രൽ ജയിലാണ് സൗകര്യം.

ENGLISH SUMMARY:

Periya murder accused shifted to Kannur central jail