Rahul-Gandhi-at-the-Nationa

രാഹുൽ ഗാന്ധി നയിക്കുന്ന രണ്ടാം ജോഡോ യാത്രയായ ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് തുടക്കം. 12.30 ന് തൗബാൽ ജില്ലയിലെ ഖോങ്‌ജോമിൽ നിന്നാണ് യാത്ര ആരംഭിക്കുക. പൊതുസമ്മേളനത്തിനുശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. പതിനൊന്നു മണിക്ക് ഇംഫാലിൽ എത്തുന്ന രാഹുൽ ഗാന്ധി മൊയ്റാങ്ങിലെ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് തൗബാലിലെത്തുക. പ്രവർത്തകസമിതി അംഗങ്ങൾ, ജനറൽ സെക്രട്ടറിമാർ, പിസിസി അധ്യക്ഷന്മാർ, സിഎൽപി നേതാക്കൾ, എംപിമാർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. രാഹുൽ ഒരു ദിവസം 5 കിലോ മീറ്ററോളം പദയാത്ര നടത്തും. മണിപ്പൂരിലെ നാല് ജില്ലകളിലൂടെ 107 കിലോ മീറ്ററാണ് യാത്ര പിന്നിടുക. 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭ മണ്ഡലങ്ങളിലൂടെ 6713 കിലോമീറ്റർ പിന്നിട്ടു യാത്ര മാർച്ച് 20 ന് മുംബൈയിലാണ് സമാപിക്കുക.

 

Rahul Gandhi's Bharat Jodo Yatra from today