സംസ്ഥാനത്ത് ചൂടുയരുന്നു. പകല്‍താപനില 36 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തി. വരുന്ന രണ്ടാഴ്ച ഉയര്‍ന്ന ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുലാവര്‍ഷം നാളെയോടെ തെക്കേഇന്ത്യയില്‍ നിന്ന് പൂര്‍ണമായി മാറുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പകല്‍ പുറത്തിറങ്ങാന്‍ പറ്റാത്തത്രചൂട് രാത്രി സാമാന്യം നല്ല തണുപ്പും. മഴ ഒഴിഞ്ഞതോടെ ഇങ്ങനെ കൂടിക്കുഴഞ്ഞ കാലാവസ്ഥായാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കണ്ണൂരാണ് പകല്‍ ചൂട് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത്, 36.2 ഡിഗ്രിസെല്‍സ്യസ്. കഴിഞ്ഞ 24 മണിക്കൂറില്‍ കോട്ടയത്തും ആലപ്പുഴയിലും 35 ആണ് താപനില. കൊച്ചിയിലും കോഴിക്കടും 34 ഡിഗ്രിസെല്‍സ്യസും രേഖപ്പെടുത്തി. എല്ലാ ജില്ലകളിലു പകല്‍ താപനില 30 ന് മുകളിലാണ്. വരുന്ന രണ്ടാഴ്ച ഇതേരീതിയില്‍ തന്നെ ചൂട് നില്‍ക്കാനാണ് സാധ്യത.
രാത്രിതാപനില 21 മുതല്‍ 24 വരെയാണ്. പകലും രാത്രിയും തമ്മില്‍ പത്തു ഡിഗ്രി സെല്‍സ്യസിന്‍റെ വ്യത്യാസം. ഡിസംബര്‍ ആദ്യ ആഴ്ച മുതല്‍ ജനുവരി 10 വരെ സാധാരണ കിട്ടേണ്ടതിനെക്കാള്‍ കൂടുതല്‍ മഴകിട്ടി. 1.4 മില്ലീമീറ്റര്‍ കിട്ടേണ്ടിടത്ത് 55. 6 മില്ലീമീറ്റര്‍ മഴപെയ്തു.നാളെയോടെ തുലാവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. തെലുങ്കാനമുതല്‍ ലക്ഷദ്വീപ് വരെയുള്ള പ്രദേശങ്ങളില്‍ ഇതോടെ മഴയുടെ അളവ് കാര്യമായി കുറയും. ഈ മാസം അവസാനം വരെ ചക്രവാതചുഴികളോ ന്യൂനമര്‍ദമോ ഉണ്ടാകാനുള്ള സാധ്യതയും കുറവാണ്. അതായത് ജനുവരി പകുതിയോടെ തന്നെ കേരളത്തില്‍ വേനലിന് തുടക്കമാകുന്നു .>
The day temperature reached 36 degree Celsius